ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നിന്ന് ജമ്മുവിലേക്ക് പലായനം ചെയ്തവരുടെ പുനരധിവാസത്തിന് കേന്ദ്രം 2,000 കോടി അനുവദിക്കും. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പിഒകെ സംബന്ധിച്ച് പരാമര്‍ശം നടത്തിയതിനു പിന്നാലെയാണിത്.
ജമ്മുവിലും കശ്മീരിലും അഭയം പ്രാപിച്ചിരിക്കുന്നവരെ ഭാരത പൗരന്മാരായി പരിഗണിച്ച് സൗകര്യങ്ങള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
കൂടാതെ 2000 കോടിരൂപയുടെ നീക്കിവെപ്പ് കേന്ദ്രമന്ത്രിസഭയോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ പാക്കേജ് നടപ്പിലാക്കുക മാത്രമല്ല സര്‍ക്കാര്‍ ലക്ഷ്യം, പിഒകെയില്‍ നിന്ന് ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്ന സാഹചര്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക കൂടിയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കശ്മീരിലേക്ക് 1947, 65, 71 വര്‍ഷങ്ങളില്‍ കൂട്ടപ്പലായനം നടത്തിയ 36,000 പേരുണ്ട്. ഇവര്‍ക്ക് ഭാരത സര്‍ക്കാരിന്റെ പ്രഖ്യാപിത പുനരധിവാസ സഹായ പദ്ധതികളുടെ നേട്ടം കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: