എസ്എസ്എഫ് കൊടിമരത്തില്‍ ദേശീയ പതാക

Tuesday 16 August 2016 9:55 pm IST

കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കാസര്‍കോട്ട് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ കൊടിമരത്തില്‍ ദേശീയ പതാകയുയര്‍ത്തി. കാസര്‍കോട് മംഗളൂര്‍ ദേശീയപാതയില്‍ ചൗക്കി പെരിയടുക്കം മുസ്ലീം പള്ളിക്ക് സമീപം പാതയോരത്ത് സ്ഥാപിച്ചിട്ടുള്ളകൊടിമരത്തിലാണ് ദേശീയപതാക ഉയര്‍ത്തിയത്. എസ്എസ്എഫിന്റെ പതാക അഴിച്ചുമാറ്റിയിരുന്നെങ്കിലും കൊടിമരത്തില്‍ എസ്എസ്എഫ് എന്ന് ഇരുമ്പില്‍ കൊത്തിവെച്ചിരുന്നു. ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു ചിഹ്നങ്ങളോ ആലേഖനങ്ങളോ പാടില്ലെന്ന കര്‍ശന നിയമം നിലവിലിരിക്കെയാണ് എസ്എസ്എഫ് പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ പോലീസെത്തി ദേശീയ പതാക അഴിച്ചുമാറ്റി. അറിയാതെ സംഭവിച്ചതാണെന്ന പ്രവര്‍ത്തകര്‍ പറഞ്ഞതിനാല്‍ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു. കാടുപിടിച്ച് ചപ്പുകൂനയ്ക്ക് സമീപമുള്ള കൊടിമരത്തിലാണ്് പതാകയുയര്‍ത്തിയത്. മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് നാസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ റോഡില്‍ ഈ പ്രദേശം കറാച്ചിയെന്ന് സൂചിപ്പിക്കുന്ന രീതിയിലെഴുതിയതും പ്രതിഷേധത്തിന് ഇടയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.