കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 82 ഭീകരര്‍ കൊല്ലപ്പെട്ടു. 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
34 ഓളം പ്രവിശ്യകളിലാണ് സൈന്യം ഓപ്പറേഷന് നടത്തിയത്. പാക്ത്യ പ്രവിശ്യയിലെ ചാംകാനി, ജാനി ഖേല്‍ ജില്ലകളില്‍ നടന്ന ഏറ്റുമുട്ടലില്‍ 36 താലിബാന് ഭീകര്‍ കൊല്ലപ്പെടുകയും 24 ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാഗ്ലാന് പ്രവിശ്യയിലെ ധാന ഇ ഗോരി ജില്ലയില്‍ നടന്ന സൈനിക ഓപ്പറേഷനില്‍ 32 ഭീകരരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: