കാഞ്ഞാര്‍: ഇലപ്പിള്ളി ശ്രീദേവി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വീണ്ടും മോഷണശ്രമം. ശ്രീകോവിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കള്ളന് അകത്തുകയറിയ ലക്ഷണമുണ്ടെങ്കിലും ഒന്നും മോഷണം പോയിട്ടില്ല എന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൂട്ട് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. ഒരുമാസത്തിനിടെ രണ്ടുതവണ അമ്പലത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ചിരുന്നു.
പോലീസ് നായ എത്തി മണം പിടിച്ചു പുറത്തേയ്ക്കു പോയെങ്കിലും ഒരു നീര്‍ച്ചാലിനു സമീപത്തെത്തി മടങ്ങുകയായിരുന്നു. നീര്ച്ചാല് കടന്നു മോഷ്ടാവ് രക്ഷപെട്ടതായിരിക്കുമെന്നു സൂചനയുള്ളതായി പോലീസ് പറഞ്ഞു. ഇതിനിടെ സമീപത്തുള്ള ഇലപ്പള്ളി സെന്റ് മേരീസ് പള്ളി വക കെട്ടിത്തില്‍ നിന്നു രണ്ടുതവണ ഷീറ്റ് മോഷ്ടിച്ച സംഭവത്തില്‍ പോലീസ് മോഷ്ടാവിനെ പിടികൂടിയിരുന്നു. ഇതിന് അടുത്ത ദിവസം തന്നെ ഇലപ്പള്ളിയില്‍ വീണ്ടും മോഷണം നടന്നതോടെ പ്രദേശവാസികളും ഭീതിയിലായിരിക്കുകയാണ്. വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: