രണ്ട് കേസുകളിലായി രണ്ട് കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയില്‍

Tuesday 16 August 2016 10:00 pm IST

മറയൂര്‍: കഞ്ചാവ് വലിച്ചയാളെ പിടികൂടി നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് ചില്ലറ വില്‍പ്പനക്കാരന്‍ പിടിയില്‍. പട്ടിക്കാട് സ്വദേശി കാളിമുത്തു(60) വാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകിട്ട് 3.30യോടെയാണ് 5 ഗ്രാം കഞ്ചാവുമായി പ്രതി കുടുങ്ങുന്നത്. പട്ടിക്കാട് സ്വദേശിയായ വില്യം(46) മിനെ കഞ്ചാവ് വലിച്ചതിന് ഇന്നലെ ഉച്ചയോടെ പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  പ്രിന്‍സിപ്പല്‍ എസ്‌ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കുടുക്കുന്നത്. ഉദുമല്‍പ്പേട്ടയില്‍ നിന്നും കഞ്ചാവ് എത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാളിമുത്തുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സമാനമായി തന്നെ കഞ്ചാവ് വലിച്ചതിന് കോവില്‍കടവ് സ്വദേശി അജിത്ത്(19) നെതിരെയും കേസെടുത്തിട്ടുണ്ട്. ഇടുക്കി: രാജക്കാട്, രാജകുമാരി ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നയാള്‍ പിടിയില്‍. ഉടുമ്പന്‍ച്ചോല ചതുരംഗപ്പാറ വട്ടപ്പാറ വാകപരമ്പില്‍ കുഞ്ഞുകുട്ടി (60) യെയാണ് അടിനാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്നും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംഎസ് ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 500, 1000 രൂപ നിരക്കില്‍ പൊതികളായ ഇയാള്‍ വില്‍പ്പന നടത്തി വന്നിരുന്നത്. ഉദ്യോഗസ്ഥരായ സാഗര്‍ സി സി, നെബു, സഹദേവന്‍പിള്ള, അനീഷ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.വരും ദിവസങ്ങളിലും അന്വേഷണം വ്യാപകമാക്കാനാണ് എക്‌സൈസ് നീക്കം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.