വണ്ടന്മേട്: വന്‍ ചീട്ട്കളി സംഘം പിടിയില്‍. വണ്ടന്മേട് സ്വദേശികളായ ബെന്നി, ജോണ്സണ്, തോമസ്, സാബു, ഷാജി, ജയിംസ് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്ഐ കെ വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 30,230 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. അണക്കര കണ്ണംപടിയില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടയില് നിന്നുമാണ് പണം വച്ച് ചീട്ടുകളി നടത്തുകയായിരുന്ന സംഘം പിടിയിലാകുന്നത്. മുറി വാടകയ്ക്ക് നല്കിയിരുന്നതായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടുന്നത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: