തൊടുപുഴ: 16 പൊതി കഞ്ചാവുമായി മുര്‍ഷിദാബാദ് സ്വദേശിയെ തൊടുപുഴ സിഐയുടെ സ്ക്വാഡ് പിടികൂടി. ഇന്നലെ രാത്രി വെങ്ങല്ലൂരിനു സമിപം നടത്തിയ പരിശോധനയിലാണ് വില്‍പ്പനയാക്കായി തയ്യാറാക്കിയ കഞ്ചാവ് പിടികൂടിയത്. മുര്‍ഷിദാബാദ് സ്വദേശി മാധവ് (42) ആണ് അറസ്റ്റിലായത്.തൊടുപുഴയില്‍ പരിസര പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഓറീസായില് നിന്നും കഞ്ചാവെത്തിച്ച് കച്ചവടം നടത്തി വരികായാണ് പ്രതിയെ പോലിസ് പിടികൂടുന്നത്. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്, സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍സമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിടെുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: