തൊടുപുഴ: 6-ാമത് അന്തര്‍ദ്ദേശീയ മഹാഗണപതി സത്രം സെപ്തംബര്‍ 1 മുതല്‍ 10 വരെ തൊടുപുഴ മുതലിയാര്‍മഠം മഹാദേവ ക്ഷേത്രസന്നിധിയില്‍ നടക്കും. സത്രത്തിന്റെ ഭാഗമായി 29ന് രാവിലെ ചേര്‍ത്തല കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ നിര്‍മ്മിതമായ ഗണേശ വിഗ്രഹം രഥഘോഷയാത്രയായി സത്രവേദിയിലേക്ക് പുറപ്പെടും.
30, 31 തീയതികളില്‍ തൊടുപുഴയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ എത്തും. ഒന്നിന് ഉച്ചകഴിഞ്ഞ് 3 മണിക്ക് താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിഗ്രഹം സത്രവേദിയിലേക്ക് പുറപ്പെടും. 3.30-ന് ധ്വജാരോഹണം, 4-ന് ഗണപതി വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: