കേവലം രണ്ടാഴ്ച സമയത്തിനുള്ളില്‍ ജന്മഭൂമി കോണ്‍ക്ലേവ് വിജയകരമാക്കിത്തീര്‍ത്തതിന് പിന്നില്‍ ജന്മഭൂമി ടീമിന്റെ കഠിനാധ്വാനം. ദല്‍ഹിയിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചും ഉന്നത ഉദ്യോഗസ്ഥരെ വിവിധ സെഷനുകളില്‍ പങ്കെടുപ്പിച്ചും സംഘാടന മികവിലും ജന്മഭൂമി കോണ്‍ക്ലേവ് വേറിട്ടതായി.
ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ വിപിന്‍ കൂടിയേടത്ത് കോണ്‍ക്ലേവിന്റെ കോര്‍ഡിനേറ്ററായും അഡ്വ. ജോജോ ജോസ് ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. ജന്മഭൂമി ദല്‍ഹി കോര്‍ഡിനേറ്റര്‍ പ്രദീപ് നമ്പ്യാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ പി.ആശിഷ്, തിരുവനന്തപുരം പ്രത്യേക ലേഖകന്‍ പി. ശ്രീകുമാര്‍, ഗോപാലകൃഷ്ണന്, എസ്. സന്ദീപ്, കെ.സുജിത് എന്നിവരുള്‍പ്പെട്ട ടീമാണ് കോണ്‍ക്ലേവിന്റെ വിജയത്തിനായി പരിശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: