ആലപ്പുഴ: മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമാണെന്ന് എഐടിയുസി നേതൃത്വത്തിലുള്ള ചെത്തു തൊഴിലാളി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്. വിദേശമദ്യത്തിന്റെ ലഭ്യതകുറച്ച് കള്ള് വ്യവസായത്തിന്റെ വളര്‍ച്ച ഉറപ്പു വരുത്തണം. ഈ സര്‍ക്കാര്‍ യുഡിഎഫ് മദ്യനയം തുടരുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ മദ്യനയം തിരുത്തണമെന്ന് സിപിഐ സം സ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് എഐടിയുസിയുടെ വിരുദ്ധ നിലപാട്. ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് വിദേശ മദ്യം കൂടിയേ തീരൂവെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. കള്ളിന്റെ ലഭ്യത ടൂറിസം കേന്ദ്രങ്ങളില്‍ ഉറപ്പാക്കുയാണ് വേണ്ടതെന്നും രമേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: