നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

Wednesday 17 August 2016 12:18 am IST

ന്യൂദല്‍ഹി: സിബിഎസ്ഇ നടത്തിയ ഏകീകൃത മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. മുന്‍നിശ്ചയിച്ച തീയതിക്ക് ഒരു ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ആദ്യഘട്ട നീറ്റ് പരീക്ഷ മെയ് 1നും രണ്ടാംഘട്ടം ജൂലൈ 24നുമാണ് നടന്നത്. മെഡിക്കല്‍-ദന്തല്‍ പ്രവേശനത്തിനായി സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് ഏകീകൃത പ്രവേശന പരീക്ഷ നടത്തിയത്. ആദ്യഘട്ടത്തില്‍ ആറുലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. രണ്ടാംഘട്ടത്തില്‍ നാലുലക്ഷത്തോളം പേരും പരീക്ഷയ്ക്കിരുന്നു. ഇതില്‍ ഒന്നരലക്ഷം പേര്‍ പുതിയ അപേക്ഷകരായിരുന്നു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് നീറ്റ് എക്‌സാം റിസല്‍റ്റ്‌സ് 2016 എന്ന പേജില്‍ ലോഗോ ചെയ്ത് റോള്‍ നമ്പറും ജനനതീയതിയും അടിച്ചാല്‍ പരീക്ഷാഫലം അറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.