തിരുവനന്തപുരം: മദ്യനയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തമ്മിലിടയുന്നു. മദ്യനയം പുനരാലോചിക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ സുധീരന് പ്രതികരിച്ചു. മദ്യനയം ചെറുവിഭാഗത്തെ മാത്രമാണ് സ്വാധീനിച്ചതെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ മദ്യനയം ഗുണം ചെയ്തില്ല. കുറച്ചുപേരെ മാത്രമാണ് സ്വാധീനിച്ചത്. പുനരാലോചന വേണമോ എന്ന് പാര്‍ട്ടി ആലോചിക്കണം. ചെന്നിത്തല പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ മദ്യനയം എല്ലാവരും അംഗീകരിച്ചതാണെന്നും ജനസമൂഹം സ്വീകരിച്ചെന്നും വി.എം. സുധീരന് പ്രതികരിച്ചു. എന്താണ് ഉദ്ദേശിച്ചതെന്ന് ചെന്നിത്തലയോട് ചോദിക്കും, സുധീരന് പറഞ്ഞു. മദ്യനയമാണ് യുഡിഎഫ് തോല്‍വിക്ക് കാരണമെന്നു കരുതില്ലെന്ന് കെസിബിസി മദ്യവിരുദ്ധസമിതിയും മുസ്ലിം ലീഗും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: