സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

Wednesday 17 August 2016 9:53 am IST

മലപ്പുറം: എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമരടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി മന്ത്രി ഡോ.കെ.ടി.ജലീല്‍ ദേശീയപതാക ഉയര്‍ത്തി. വിവിധ സേനാംഗങ്ങള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡിന് മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരപ്പനങ്ങാടി: സപ്തതി സ്വാതന്ത്ര്യ സ്മരണയില്‍ പരപ്പനങ്ങാടിയിലെ സംഘടനകളും സ്ഥാപനങ്ങളുംവ്യത്യസ്ഥമായ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനില്‍ റിട്ട:എഇഒ എ.ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി തയ്യാറാക്കിയ സ്വാതന്ത്ര്യ ദിനപതിപ്പുകള്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ സമിതി പ്രസിഡന്റ് കെ.സുന്ദരന്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, ജിതേഷ് തച്ചേടത്ത്, സജിനി, ചാന്ദ്‌നി ഉണ്ണികൃഷ്ണന്‍, ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. ഉപ്പുണിപ്പുറം അംഗന്‍വാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ തറയില്‍ ശ്രീധരന്‍ പതാക ഉയര്‍ത്തി. അങ്കണവാടി വര്‍ക്കറായി വിരമിച്ച പത്മിനിക്ക് യാത്രയയപ്പ് നല്‍കി.സരോജിനി, കെ.രാജേഷ്, യു.പി.ഹരിദാസന്‍, നബീസു, സുശീല, വിജിത, കെ.പി.കുട്ടിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിഡബ്ല്യുഎസ്എ പരപ്പനങ്ങാടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. കൗണ്‍സിലര്‍ അഷ്‌റഫ് ഷിഫ, പരപ്പനങ്ങാടി എഎസ്‌ഐ സുബ്രമണ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ ഭാരവാഹികളായ ടി.കെ.പരമേശ്വരന്‍, എം.മധു, അനില്‍, പ്രഭുദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തേഞ്ഞിപ്പലം: യൂണിവേഴ്‌സിറ്റി കാമ്പസില്‍ എല്‍പി സ്‌കൂളില്‍ വെച്ച് 70-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപകന്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. പിടിഎ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്‍മാന്‍ അബ്ദുള്‍കരീം ആശംസയര്‍പ്പിച്ചു. ഒ.കെ.പ്രീത നന്ദിയും പറഞ്ഞു. വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്യാപ്റ്റന്‍ ഗോപിനാഥന്‍ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ യോഗാപ്രദര്‍ശനം നടന്നു. വിമുക്തഭടന്‍ ശിവദാസന്‍, എന്‍.എം.കദംബന്‍ മാസ്റ്റര്‍, സേതുമാധവന്‍, പ്രധാനാധ്യാപകന്‍ ഇ.ബാലചന്ദ്രന്‍, പിടിഎ പ്രസിഡന്റ് പി.കെ.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. കുറ്റിപ്പുറം: സ്വാതന്ത്ര്യദ ിനത്തില്‍ കുറ്റിപ്പുറം ശ്രീദുര്‍ഗ്ഗ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഭാരതാം ബയുടെ ചിത്രത്തില്‍ പുഷ് പാര്‍ച്ചന നടത്തി സ്വാതന്ത്ര ദിനം ആഘോഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.