യുവമോര്‍ച്ച ദീപശിഖാ പ്രയാണം

Wednesday 17 August 2016 9:57 am IST

മലപ്പുറം: സ്വാതന്ത്ര്യദിന സന്ദേശവുമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി. മലപ്പുറം മണ്ഡലത്തില്‍ നടന്ന പരിപാടി ബിജെപി മണ്ഡലം പ്രസിഡന്റ് എ.സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനൂപ് ദീപശിഖ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ബി.രതീഷ് മുഖ്യപ്രഭാഷണം നടത്തി. തവനൂര്‍: യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.വി.സുനീഷ് ദേശീയ പതാകയും ജനറല്‍ സെക്രട്ടറി കെ.നിധിഷ് ദിപശിഖയുമേന്തി തട്ടാന്‍പടിയില്‍ നിന്നും ആരംഭിച്ച് എടപ്പാളില്‍ സമാപിച്ചു. സമാപനയോഗം ബിജെപി മണ്ഡലം പ്രസിഡന്റ് രാജിവ് കല്ലംമുക്ക് ഉദ്്ഘാടനം ചെയ്തു. കെ.വി.അശോകന്‍, ശ്രീനിവാസന്‍, സുബ്രമണ്യന്‍, അജീഷ്, രഞ്ജിത്ത്, സുഭാഷ്, ജിദേഷ്, അനീഷ് എന്നിവര്‍ നേത്യത്വം നല്‍കി താനൂര്‍: യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് റിജു മണ്ഡലം പ്രസിഡന്റ് പ്രിയേഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചിറയ്ക്കലില്‍ നിന്നും ആരംഭിച്ച യാത്ര താനൂര്‍ ശോഭാപറമ്പില്‍ സമാപിച്ചു. സമാപന പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സൂരജ്, ബിജെപി മണ്ഡലം പ്രസിഡന്റ് വിജയന്‍ എന്നിവര്‍ സംസാരിച്ചു. തിരൂരങ്ങാടി: യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രതീപ് കളത്തില്‍ നയിച്ച ദീപശിഖ പ്രയാണം സംസ്ഥാന സമതി അംഗം ശിതു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി: കോട്ടക്കല്‍ മണ്ഡലത്തിലെ ദീപശിഖാ പ്രായണം കുറ്റിപ്പുറത്ത് നിന്നും ആരംഭിച്ച് വളാഞ്ചേരിയില്‍ സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍, സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം.കെ.ജയകുമാര്‍, സജീഷ് പൊന്മള, സുരേഷ് പാറത്തൊടി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് സജീഷ് മേമ്പടിക്കാട്, ജിത്തുമോന്‍, ശ്രീജിത്ത്, പ്രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വണ്ടൂര്‍: അമ്പലപടിയില്‍ നിന്നും ആരംഭിച്ച് വണ്ടൂര്‍ ടൗണില്‍സമാപിച്ചു. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.സുനില്‍ ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.മനോജ് സ്വാഗതവും പി.പ്രമോദ്്, കെ.ടി.ദാസന്‍, അറമുഖന്‍ എന്നിവരും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.