ബാലുശ്ശേരി: സ്വാതന്ത്ര്യ ദിനത്തില്‍ യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ തിരംഗ യാത്ര നടത്തി.
‘ഭീകരവാദികള്‍ ഇന്ത്യ വിടുക …. അവരെ പിന്തുണക്കുന്നവരും എന്ന മുദ്രവാക്യവുമായി നടന്ന ബൈക്ക് റാലി ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.കെ.വി സുധീര്‍ യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ രാജേഷിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡണ്ട് രാജേഷ് കായണ്ണ, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബി.ദിപിന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെകട്ടറിമാരായ ആര്.എം. കുമാരന്, സദാനന്ദന്, മണ്ഡലം ട്രഷറര്‍ പ്രകാശന്, റജി തയങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.
ബാലുശ്ശേരിയില്‍ നിന്നും തുടങ്ങി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കൂടി സഞ്ചരിച്ച യാത്ര ഉളളിയേരിയില്‍ സമാപിച്ചു.
സമാപനസമ്മേളനം യുവമോര്‍ച്ച കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.പ്രമോദ് ശിവപുരം, ധനൂപ്, നിജിന്‍, ജിദുലാല്, രഞ്ജു കാവില്‍, അരുണ്‍ തോട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
ചേളന്നൂര്‍: യുവമോര്‍ച്ച എലത്തൂര്‍ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ തിരംഗ യാത്ര നടത്തി.
ചേളന്നൂര്‍ എസ്എന്‍കോളേജ് പരിസരത്ത് നിന്ന് സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.പി. പ്രകാശ് ബാബു, ദീപശിഖ മണ്ഡലം പ്രസിഡണ്ട് ആര്. ബീനിഷിന് നല്കി ഉദ്ഘാടനം ചെയ്യതു. ബിജെപി ജില്ലാ സെക്രടറി സി.പി. സതീശന്, പി.എം. സുരേഷ്, ബബീഷ് ഇ.പി. എന്നിവര്‍ സംസാരിച്ചു. രാകേഷ്, ഇ.സാലു, വിഷ്ണു മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: