ന്യൂദല്‍ഹി: കശ്മീര്‍ താഴ്വരയില് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരസേനാമേധാവി ദല്‍ബീര്‍ സുഹാഗ് ഇവിടെ സന്ദര്‍ശനം നടത്തും.
വടക്കന്‍ കരസേന കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡിഎസ് ഹൂഡയും മറ്റ് ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ജനറല്‍ സുഹാഗ് കൂടിക്കാഴ്ച്ച നടത്തും. കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബാക്ഷിയും ജമ്മു സന്ദര്‍ശിക്കും.
ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് ജൂലൈ എട്ട് മുതല്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇതുവരെയായി 65 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: