മുംബൈ: ചില രാഷ്ട്രീയക്കാരുടെ വിചാരം അവര്‍ സമൂഹത്തിന്റെ വ്യവസ്ഥിതിക്ക് മുകളിലാണെന്നാണ്. ഇതാണ് മഹാരാഷ്ട്ര എന്‍സിപി എംഎല്‍എയുടെ ചെയ്തികളില്‍ നിന്ന് വെളിവാകുന്നത്.
എന്‍സിപി എംഎല്‍എ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ ഡപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്റെ ചെകിടത്തടിക്കുകയായിരുന്നു. ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
കളക്ടര്‍ അഭയ് കല്ഗുദ്ക്കര്ക്കാണ് ദുര്‍ഗതിയുണ്ടായത്. ഓയില്‍ പൈപ്പ് ലൈനിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍സിപി നേതാവ് സുരേഷ് ലാദ് കളക്ടറെ മര്‍ദ്ദിക്കുകയായിരുന്നു.
ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് എംഎല്‍എ പറഞ്ഞപ്പോള്‍ കളക്ടര്‍ അത് വിസമ്മതിച്ചു. തുടര്‍ന്ന് വാക്ക് തര്‍ക്കം മര്‍ദ്ദനത്തിന് വഴിമാറുകയായിരുന്നു.
ലാദിന് തര്‍ക്ക പ്രദേശത്ത് ഭൂമിയുള്ളതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: