കൊട്ടാരക്കര: പുത്തന്‍ തലമുറയിലെ കുട്ടികളെ മതപഠനത്തിലേക്ക് ആകൃഷ്ടരാക്കാന്‍ ഉതകുന്ന മാറ്റങ്ങള്‍ മതപാഠശാലകളില്‍ നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ക്ഷേത്രങ്ങളില്‍ നടത്തുന്ന മതപാഠശാലകള്‍ ആധുനികവല്‍ക്കരിക്കും. രാമായണ മാസാചരണത്തിന്റെ’ഭാഗമായി ദേവസ്വംബോര്‍ഡ് നടത്തിയ സംസ്ഥാനതല മത്സരങ്ങള്‍ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രായോഗികമായ ആധ്യാത്മിക പഠനമാണ് ലക്ഷ്യം. പഠനം കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വംബോര്‍ഡ് കള്‍ച്ചറല്‍ ഡയറക്ടര്‍ ജി.ഉണ്ണികൃഷ്ണന് നായര്‍, മണ്ണടി പൊന്നമ്മ, മാത്ര സുന്ദരേശന് തുടങ്ങിയവര്‍ സംസാരിച്ചു. പാറശാല മുതല്‍ വടക്കന്‍ പറവൂര്‍ വരെ നാനൂറോളം മതപാഠശാലകളാണ് ബോര്‍ഡിന് കീഴിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: