അരൂര്‍: യുഡിഎഫ് നേതൃത്വം നല്കുന്ന എഴുപുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും, ദുര്‍ഭരണത്തിനുമെതിരെ ബിജെപി എഴുപുന്ന പഞ്ചായത്ത് സമിതി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ആഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി.
ബിജെപി അരൂര്‍ മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എഴുപുന്ന പിഎച്ച്സിയില്‍ കിടത്തി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുന്നതില്‍ നടപടി സ്വീകരിക്കുക, പൊതുശ്മശാനം നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എഴുപുന്ന ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് പുനസ്ഥാപിക്കുവാന്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് പ്രവര്‍ത്തനം നിലച്ച സിഗ്നല്‍ പോസ്റ്റില്‍ ബിജെപി റീത്ത് സമര്‍പ്പിച്ചു.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സത്യന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമന്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്, ബിജെപി സെക്രട്ടറി രാജഗോപാല്‍, ട്രഷറര്‍ എസ്. ദിലീപ് കുമാര്‍. തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: