കര്‍ഷകദിനാചരണം

Wednesday 17 August 2016 8:49 pm IST

വെണ്ണിയോട് : കോട്ടത്തറ കൃഷി ഭവന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എന്‍.ഉണ്ണികൃഷ്ണന്‍ കര്‍ഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം ചെയ്തു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പ്രീത മനോജ്, ശോഭ ശ്രീധരന്‍, കെ.കെ. സരോജിനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ പി.എല്‍.ജോസ്, പി.സി. അബ്ദുള്ള കര്‍ഷക പ്രതിനിധി പി.എം. ജോണ്‍, ആദരിക്കപ്പെട്ട കര്‍ഷകരുടെ പ്രതിനിധി സി.ജെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ്. ഉണ്ണികൃഷ്ണന്‍ കാര്‍ഷിക പദ്ധതികള്‍ വിശദീകരിച്ചു. കെ.ശശീന്ദ്രന്‍ തെക്കുംതറ സമ്മിശ്ര കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു. കൃഷി ഓഫീസര്‍ ഡോ. പി.എം.നീമ സ്വാഗതവും, കൃഷി അസിസ്റ്റന്റ് വിനോദ് പോള്‍ നന്ദിയും പറഞ്ഞു. വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു മികച്ച കര്‍ഷകരായ എം.പി.ശശികുമാര്‍, കുഞ്ഞാലി മേമന, ജേക്കബ് കുര്യന്‍ ചെരിപുറത്ത്, കദീജ ചേമഞ്ചേരി, ജി.ബാലന്‍ വിളക്കത്തറ, ഏലിയാമ്മ താന്നിപ്പള്ളി, ജിതിന്‍ കെ തളിമല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷ തമ്പി, കല്‍പ്പറ്റബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.സെയ്ദ്, യു.സി.ഗോപി, എല്‍സി ജോര്‍ജ്, ഡോളി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സലിം മേമന, പി.റ്റി.വര്‍ഗ്ഗീസ്, കെ.പ്രസാദ്, സഫിയ, ഷൈനി ദേവസ്യ, ഷൈനി ഉദയകുമാര്‍, ബഷീര്‍ പൂക്കോട,് മണികണ്ഠന്‍, ബീനാ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ടി. സുലോചന പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി വിദ്യാജേ്യാതി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൃഷിഓഫീസര്‍ രാജി വര്‍ഗ്ഗീസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് റ്റി.ഡി.ശ്രീദേവി നന്ദിയും പറഞ്ഞു. കല്‍പ്പറ്റ : കല്‍പ്പറ്റനഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം നഗരസഭാധ്യക്ഷ ബിന്ദുജോസ് ഉദ്ഘാടാനം ചെയ്തു.വൈസ് ചെയര്‍മാന്‍ എ.പി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മികച്ച സമ്മിശ്ര കര്‍ഷകനായ സി. ഒ. പൗലോസ് ചിറക്കലിനെ വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്തും ,മികച്ച നെല്‍കര്‍ഷകനായ ഗോവിന്ദന്‍ താനിക്കുനിയെ ക്ഷേമകാര്യസ്ഥിരം സമിതിചെയര്‍മാന്‍, പി. പി.ആലിയും, മികച്ച വിദ്യാര്‍ത്ഥികര്‍ഷകനായ പെരുന്തട്ട സ്‌കൂളിലെഅമീന്‍ പാഷയെ വിദ്യാഭ്യാസ -കലാ-കായിക സഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സനിതജഗദീഷും ആദരിച്ചു. മികച്ച വനിതകര്‍ഷകയായ കമലാക്ഷി കൃഷ്ണകുറുപ്പിനെ വാര്‍ഡ് കൗണ്‍സിലര്‍ പി.ഹാരിസും മികച്ച ജൈവകര്‍ഷകനായ ബല്‍റാമിനെ വാര്‍ഡ്കൗണ്‍സിലര്‍ ടി.മണിയും മികച്ച ക്ഷീരകര്‍ഷകയെ ലീലാരാമകൃഷ്ണനെ ആര്‍ രാധാകൃഷ്ണനും ആദരിച്ചു. കല്‍പ്പറ്റ വിവിധവ്യപാര സ്ഥാപനങ്ങള്‍ നല്‍കിയ ഉപഹാരങ്ങള്‍ ആദരിക്കപ്പെട്ട കര്‍ഷകര്‍ക്ക്‌നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍മാരായ രുഗമിണി, റഷീദ് വി. എം.,ഉമൈബ മൊയ്തീന്‍കുട്ടി, ആയിഷപള്ളിയാലില്‍, കെ.കെ, കുഞ്ഞമ്മദ് ബിന്ദു. പി.ആര്‍, ജല്‍ദ്രൂത്ചാക്കോ, പി.വിശ്വാനാഥന്‍, പുഷ്പ ഒ.സി കാര്‍ഷിക വികസന സമിതിഅംഗങ്ങളായ ടൈറ്റസ്‌കുര്യന്‍ മാട്ടില്‍ അലവി, രമേശ് മാസ്സര്‍, ഉണ്ണീന്‍കുട്ടി, ഗിരീഷ് കല്‍പ്പറ്റ, കൃഷിഅസിസ്റ്റന്റ് ഡയറക്ടര്‍ വി.ടി.സുലോചന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.പി.സിറാജ്, കൃഷിഅസിസ്റ്റന്റുമാരായ എം.രഞ്ജിനി,കെ.ശ്രീജ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.