കഞ്ചാവുമായി പിടിയില്‍

Wednesday 17 August 2016 8:53 pm IST

കുമളി: വില്‍പ്പനയ്ക്കായി തൊള്ളായിരം ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ചയാളെ കുമളി പോലീസ് അറസ്‌റ് ചെയ്തു. ചൊവ്വാഴ്ച  രാത്രിയാണ് കുമളി മന്നാക്കുടി സ്വദേശി രാജു(63) വിനെ എസ് ഐ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മണ്ണാകുടിയിലെ വീടിനു സമീപത്തു നിന്നാണ് പ്രതി പിടിയിലായത്. മുന്‍പും ഒന്നിലധികം തവണ കഞ്ചാവ് കേസില്‍ ഇയാള്‍ക്കെതിരെ   പോലീസും എക്‌സ്‌സൈസും നടപടിയെടുത്തിട്ടുണ്ട്. പീരുമേട്  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ രാധ കൃഷ്ണന്‍, സിവില്‍ പോലീസ് ഓഫിസര്‍ മാരായ  ആല്‍വിന്‍, വിജയകുമാര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.