സ്വാതന്ത്ര്യദിനാഘോഷം

Wednesday 17 August 2016 8:55 pm IST

കരണി : കരണി ശ്രീ ശാരദ വിദ്യാപീഠത്തിന്റെ ആഭിമുഖ്യ ത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഭാരത് മാതാ പൂജ സംഘടിപ്പിച്ചു. കെ.പി.മോഹന്‍ദാസും അഡ്വ ശ്രദ്ധാധരനും സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടി കളുടെ വിവിധ കലാ-കായിക പരിപാടികളും രക്ഷാബന്ധനും നടത്തി. എം.കെ.ഹരീന്ദ്രന്‍ രക്ഷാബന്ധന്‍ സന്ദേശം നല്‍കി. എം.കെ.ശിവശങ്കരന്‍, ശുഭ സന്തോഷ്‌കുമാര്‍, പ്രധാന അദ്ധ്യാപിക ബീന മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പനമരം : കൈതക്കല്‍ ഗവ:എല്‍.പി.സ്‌കൂളില്‍ എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ മാര്‍ട്ടിന്‍.കെ.ജെ. ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടത്തിയ സന്ദേശത്തില്‍ പ്രകൃതിയെ സ്‌നേഹിച്ചു വളരാന്‍ കുട്ടികളോട് ആഹ്വാനം ചെയ്തു. സ്വാന്ത്ര്യദിന റാലി, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ പരിപാടികളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവ നടത്തി. റാലിയില്‍ ഭാരതാംബ, ഗാന്ധിജി, നെഹ്‌റു എന്നിവരുടെ പ്രതീകവേഷം അണിഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു. പ്രധാനാധ്യാപിക പി.എം.അന്ന സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ. പ്രസിഡണ്ട് സി.അബ്ദുല്‍ നാസര്‍, റഫീഖ്, ഷിനു, സിദ്ദീഖ്, പി.എം.ആസ്യ, ലൈല, സജിത, മൈനാവതി, രേഖ, പി.ആസ്യ, സോണിയ, നീതു, അനീസ, സുമ, സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ അംന എന്നിവര്‍ സംസാരിച്ചു. വെണ്ണിയോട് : വെണ്ണിയോട് എസ്.എ.എല്‍.പി.സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡണ്ട് എം.കേളു, മദര്‍ പി.ടി.എ. പ്രസിഡണ്ട് ശുഭ സതീഷ്, പി.ടി.എ. വൈസ് പ്രസിഡണ്ട് മനോജ്, ശകുന്തള ഗംഗാധരന്‍, പ്രധാനാധ്യാപകന്‍ പി.ജ്യോതി അധ്യാപകരായ അമൃത വിജയന്‍, ജിന്‍സി, മോനിഷ എന്നിവര്‍ സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി, പായസ വിതരണം, വിവിധ മത്സരങ്ങള്‍ എന്നിവ നടന്നു. കല്‍പ്പറ്റ : കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എ.സുധാറാണി പതാക ഉയര്‍ത്തി. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ സാവിയോ ഓസ്റ്റിന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കോര്‍ഡിനേറ്റര്‍ ശ്യാല്‍.കെ.എസ്, സൗഹൃദ കോര്‍ഡിനേറ്റര്‍ കെ.ഷാജി, സ്‌കൂള്‍ ചെയര്‍മാന്‍ നൈജല്‍ ബെനഡിക്ട്, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി : ഗവ:എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ശ്രീകുമാര്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവട്ടത്ത്, മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കുമാരി പി. അപര്‍ണ വിമുക്ത ഭടന്‍ കൂടിയായ സര്‍ജന്റ് പി. ഹരീഷ് കുമാര്‍, വളണ്ടിയര്‍ സെക്രട്ടറി സി.റിനീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി എന്‍.എസ്.എസ്. യൂണിറ്റ് മിഠായി വിതരണവും പായസ വിതരണവും നടത്തി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കല്‍പ്പറ്റ : വയനാട് ജില്ലയിലെ ്രപമുഖ വസ്ത്ര വ്യാപാരികളായ യെസ് ഭാരത് വെഡ്ഡിങ് കലക്ഷന്‍സിലെ എല്ലാ ഷോറൂമുകളിലും വിവിധ കലാപരിപാടികേളാടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ ഒമ്പതു മണിക്ക് ബത്തേരിയില്‍ യെസ് ഭാരത് എംഡിഇ അയ്യൂബ്ഖാനും കല്‍പ്പറ്റയില്‍ ഡയറക്ടര്‍ എച്ച്.ഷിബുവും പതാകയുയുര്‍ത്തി. ജനറല്‍ മാനേജര്‍ ജോഷി മാത്യു, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഇ.എം. പൗലോസ്, അസിസ്റ്റന്റ് മാനേജര്‍ ജോസഫ് ജോണ്‍, കുഞ്ഞബ്ദുല്ല പുളിയംെപായില്‍, അനൂപ് ജോസ് തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. എന്‍.എസ്.സാബു ഗാന്ധിജിയായി വേഷമിട്ടു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ദേശഭക്തിഗാനം ആലപിച്ചു. ടാബ്ലോ അവതരിപ്പിച്ചു. ത്രിവര്‍ണ പതാകയുടെ മാതൃകയില്‍ ഷോറൂം അലങ്കരിച്ചും 40 അടിനീളം 20 അടി വീതിയിലുള്ള തുണി കൊണ്ടാണ് പതാക നിര്‍മ്മിച്ചത്. പറളിക്കുന്ന് : കല്‍പ്പറ്റ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനം പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി. സ്‌കൂളില്‍ സമുചിതമായി ആഘോഷിച്ചു. പ്രധാന അദ്ധ്യാപിക സുമ ടീച്ചര്‍ പതാക ഉയര്‍ത്തിയ ചടങ്ങില്‍ റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡണ്ട് രമണന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സജീവ്.കെ.പി, ജോസ് മാത്യു, ഗോപാലന്‍, വിനയന്‍, അഡ്വ.രാജീവ്.പി.എം, അനൂപ് പാലക്കുന്ന്, ഫാദര്‍ ശക്തിദാസ്, പറളിക്കുന്ന് ജമാ-അത്ത് പള്ളി മുഖ്യ ഖാസി അജ്മല്‍ മൗലവി, അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും, വാട്ടര്‍ഫില്‍റ്ററും റോട്ടറി ക്ലബ്ബിന്റെ വകയായി സംഭാവന ചെയ്തു. മീനങ്ങാടി : മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് യൂണിറ്റിന്റെയും നാഷ ണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ യു.ബി.ചന്ദ്രിക പതാക ഉയര്‍ത്തി. പി.വി.വേ ണുഗോപാല്‍, പി.ടി.സജീവന്‍, പി.സലിന്‍, ബാവ കെ.പാലു കുന്ന്, എം.കെ.രാജേന്ദ്രന്‍, ടി.ശ്രീലേഷ്, മെറില്‍ ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു. മീനങ്ങാടി ടൗണില്‍ സ്വാതന്ത്ര്യസംരക്ഷണ റാലി നടത്തി.'സ്വാതന്ത്ര്യം: സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും' എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ വി. ആദര്‍ശ്, എന്‍.കെ. അമല്‍രാഗ്, ആശിഷ് ജോയ് എന്നിവരും, കൊളാഷ് മത്സരത്തില്‍ വി.എസ്. നിത്യ, ആഷ്‌ലിന്‍ അജി, ലിഡിയ ചന്ദ്രന്‍ എന്നിവരും ജേതാക്കളായി. മാനന്തവാടി : ഇല്ലത്തുവയാല്‍ അങ്കണവാടിയില്‍ സ്വാതന്ത്ര്യദിന0 ആചരിച്ചു. മുനിസിപ്പല്‍ കൌണ്‍സിലര്‍ ജോര്‍ജ് കളമ്പുക്കാട്ട് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ എ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. എന്‍.സി. ശാന്ത, ദേവസ്യ, ഇമ്മാനുവല്‍ ടോമി, സുലൈഖ ഷെരീഫ്, എം.വി. ഏലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പായസ വിതരണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.