തൊടുപുഴ: സെപ്തംബര്‍ 1 മുതല്‍ 10 വരെ തൊടുപുഴ മുതലിയാര്‍മഠം മഹാദേവ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന 6-ാം മത് അന്തര്‍ദ്ദേശീയ മഹാഗണപതി സത്രത്തിന്റെ കാല്‍നാട്ട് കര്‍മ്മം ഇന്നലെ രാവിലെ മുതലിയാര്‍മഠം ക്ഷേത്രത്തില്‍ നടന്നു. സത്രം വൈസ് ചെയര്മാന് കെ. വിജയന് കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. സത്രത്തിന്റെ ഭാഗമായി 29ന് രാവിലെ ചേര്‍ത്തല കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ നിര്‍മ്മിതമായ ഗണേശ വിഗ്രഹം രഥഘോഷയാത്രയായി സത്ര വേദിയിലേക്ക് പുറപ്പെടും. 30, 31 തീയതികളില്‍ തൊടുപുഴയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ എത്തും.
1-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിഗ്രഹം സത്രവേദിയിലേക്ക് പുറപ്പെടും. 3.30-ന് ധ്വജാരോഹണം, 4-ന് ഗണപതി വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. 4.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിതാനന്ദ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സത്രത്തിന്റെ മുഖ്യ ആചാര്യന്മാരായ ചെങ്ങന്നൂര്‍ മോഹനവാര്യര്‍, ചേര്‍ത്തല ഗണേശന് എന്നിവര്‍ക്ക് ആചര്യവരണം നടക്കും.
2 മുതല്‍ 10 വരെ രാവിലെ 5 മണിക്ക് കേരളത്തിലെ പ്രമുഖരായ തന്ത്രിമാര്‍ നടത്തുന്ന അഷ്ടദ്രവ്യഗണപതിഹോമം നടക്കും, 2-ന് കാവനാട് പരമേശ്വരന് നമ്പൂതിരി 3-ന് ഡോ: ടി. എസ്. വിജയന് തന്ത്രി, 4-ന് ബ്രഹ്മശ്രീ പാഞ്ഞാള്‍ തോട്ടം ശിവകരന് നമ്പൂതിരി, 5-ന് ബ്രഹ്മശ്രി പുലിയന്നൂര്‍ ശശി നമ്പൂതിരി 6-ന് ബ്രഹ്മശ്രീ സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാട് 7-ന് ബ്രഹ്മശ്രീ ആത്രശേരി രാമന് നമ്പൂതിരി 8-ന് ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രി 9-ന് ബ്രഹ്മശ്രീ മളളിയൂര് പരമേശ്വരന് നമ്പൂതിരി. 10-ന് ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് എന്നിവരാണ് പങ്കെടുക്കുന്നത്.
9 ദിവസങ്ങളിലും രാവിലെ 7 മുതല്‍ 7.30 വരെ ഗണേശ സഹസ്രനാമജപവും 8 മുതല്‍ 10.30 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 4.30 വരെയും ഗണേശ പുരാണപാരായണവും വ്യാഖാനവും നടക്കും. എല്ലാ ദിവസവും സത്രവേദിയില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ ഗണപതിയുടെ ഒമ്പത് ഭാവങ്ങളില്‍ നവഗണപതി പൂജ നടത്തും.
9 ദിവസങ്ങളിലും ഉച്ചക്ക് 12 മുതല്‍ 1 വരെ കേരളത്തിലെ പ്രഗത്ഭരായ വ്യക്തികള്‍ നടത്തുന്ന അദ്ധ്യാത്മിക പ്രഭാഷണം നടക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30 മുതല്‍ 6.30 വരെ വിവിധ സംഗമങ്ങള്‍ നടക്കും.
2ന് 4.30ന് വിദ്യാര്‍ത്ഥിയുവജന സംഗമം എസ്എന്‍ഡിപി ജന. സെക്രട്ടറി വെളളാപ്പളളി നടേശന് ഉദ്ഘാടനം ചെയ്യും അഡ്വ. എസ്. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തും.
3ന് 4.30 ന് സ്ത്രീശക്തി സംഗമം സംസ്ഥാന വനിതാകമ്മീഷന് അംഗം പ്രൊഫ. ജെ. പ്രമീളാ ദേവി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസി. കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
4-ന് വൈകിട്ട് ക്ഷേത്രരക്ഷാസംഗമം പായിപ്ര അപ്പു ഉദ്ഘാടനം ചെയ്യും. ഭാഗവതാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ് മുഖ്യപ്രഭാഷണം നടത്തും.
5ന് വൈകിട്ട് വ്യവസായ സംഗമം ഹിന്ദു എക്കണോമിക് ഫോറം സ്റ്റേറ്റ് പ്രസി: മേലേത്ത് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും, മനോജ് മേലേത്ത് മുഖ്യപ്രഭാഷണം നടത്തും.
6 ന് വൈകിട്ട് ഹിന്ദു നേതൃസംഗമം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും.
7ന് വൈകിട്ട് പരിസ്ഥിതി സംഗമം അഡ്വ: കെ.പി. വേണുഗോപാല്‍ ഉത്ഘാടനം ചെയ്യും. റിട്ട.ഡിഎഫ്ഒ ഡോ. ഇന്ദുചൂഡന് മുഖ്യപ്രഭാഷണം നടത്തും.
8 ന് വൈകിട്ട് ആചാര്യസംഗമം വി.കെ. വിശ്വനാഥന് ഉദ്ഘാടനം ചെയ്യും.
അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമീ പൂര്‍ണ്ണാമൃതാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.
9 ന് വൈകിട്ട് വൈജ്ഞാനിക സദസില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മുഖ്യപ്രഭാഷണം നടത്തും. ദിവസങ്ങളിലും വൈകുന്നേരം 7 മുതല്‍ പ്രഗത്ഭരായ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടാവും. എല്ലാ ദിവസങ്ങളിലും സത്രത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പഴയിടം മോഹനന് നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ തയ്യാറാക്കുന്ന പ്രസാദഊട്ട് ഉണ്ടായിരിക്കും. സത്രസമാപന സമ്മേളനം 10 ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. സത്രം ചെയര്മാന് കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. കവി എസ് രമേശന് നായര്‍, മറ്റ് പ്രമുഖ സാംസ്കാരിക നായകന്മാര് എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം 5 മണിക്ക് താളമേളങ്ങളുടെ അകമ്പടിയോടുകൂടി വിഗ്രഹ നിമഞ്ജന ഘോഷയാത്ര തൊടുപുഴ ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിലേക്ക് എത്തുകയും ആറാട്ട് കടവില്‍ വിഗ്രഹനിമഞ്ജനം നടത്തുന്നതോടെ സത്രത്തിന് പരസമാപ്തി കുറിക്കും.
സത്രം ചെയര്മാന് കെ. വിജയന്, വര്‍ക്കിങ് ചെയര്മാന് എസ്. പത്മഭൂഷണ്‍, വൈസ് ചെയര്മാന് പി.ആര്. രാമചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ സിജിമോന്, പിആര്‍ഒ കെ.ആര് സുധാകരന്, അഡ്വ. എസ് പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സ്വാഗത സംഘം ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: