റിയോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ടിൻറു ലൂക്ക വനിതകളുടെ 800 മീറ്ററിൽ സെമിഫൈനൽ കാണാതെ പുറത്ത്. ആദ്യ ലാപ്പിൽ ഒന്നാമതെത്തിയ ടിൻറു രണ്ടാം ലാപ്പിൽ പുറകോട്ട് പോയി. ഹീറ്റ്സിൽ ആറാമതായി ഫിനിഷ് ചെയ്യാൻ മാത്രമേ ടിൻറുവിന് കഴിഞ്ഞുള്ളൂ.
രണ്ട് മിനുറ്റ് 00.58 സെക്കൻറിലാണ് ടിൻറുവിന്റെ ഫിനിഷിങ്. സീസണിൽ ടിൻറു ലൂക്കയുടെ മികച്ച പ്രകടനമാണിത്. ലണ്ടൻ ഒളിമ്പിക്സിൽ ടിൻറു സെമിഫൈനലിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: