എടത്വാ: തലവടി പഞ്ചായത്തിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷക അവാര്‍ഡ് തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ലഭിച്ചു. തലവടി കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ട്രോഫി ഏറ്റുവാങ്ങി. സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റേയും പിടിഎയുടേയും നേതൃത്വത്തില്‍ തുടക്കമിട്ട കരനെല്‍കൃഷിക്ക് പഞ്ചായത്തും മുന്‍കൈയ്യെടുത്തതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷിവ്യാപിപ്പിച്ചു. പുരയിടങ്ങളിലും നെല്‍കൃഷി ചെയ്യാമെന്ന ആശയം വിദ്യാര്‍ത്ഥികളാണ് ആദ്യമായി മുന്‍പോട്ടുവെച്ചത്. വിദ്യാര്‍ത്ഥികളുടെ ആശയം സ്കൂള്‍ അധികൃതരും ഏറ്റെടുത്തതോടെ കൃഷിഭവനുമായി ബന്ധപ്പെട്ടാണ് പുതിയപദ്ധതിക്ക് തുടക്കംകുറിച്ചത്. തലവടി കൃഷിഭവന് ഓഫീസര്‍ ആശ ശങ്കറും, വാര്‍ഡംഗം അജിത്കുമാര്‍ പിഷാരത്തും എല്ലാപിന്തുണയും നല്‍കിയതോടെ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അദ്ധ്യാപകനായ ബിനോയ് ഉമനെല്വിത്ത് നല്കി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ വിതയിറക്കിയ നെല്‍കൃഷി ഒരുമാസം പിന്നിട്ടു. കരനെല്‍കൃഷിക്ക് പുറമേ ഔഷധതോട്ടം, പൂവന്വാഴതോട്ടം, ജൈവ പച്ചക്കറികൃഷി, വിവിധയിനം ചെടികള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ കൃഷിചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: