കൊല്ലം: കേരളശബ്ദവും കൊല്ലം പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ആര്.കൃഷ്ണസ്വാമി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് സജിത്ത് പരമേശ്വരന് 20ന് സമ്മാനിക്കും. മംഗളം പത്രത്തില്‍ വന്ന ലേഖനപരമ്പരയാണ് സജിത്തിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ഡോ.ബി.എ. രാജാകൃഷ്ണന് അറിയിച്ചു.
ഡോ.എ.റസലുദീന്, ഡോ.സി.ഉണ്ണികൃഷ്ണന്, ഡോ.എസ്.രത്നകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്.
10001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ആര്.കൃഷ്ണസ്വാമിയുടെ ചരമവാര്‍ഷികദിനമായ 20ന് രാവിലെ 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: