മെല്‍ബണില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം 27ന്

Wednesday 17 August 2016 10:07 pm IST

മെല്‍ബണ്‍: മെല്‍ബണിലെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ 27ന് ശോഭായാത്ര, ഉറിയടി, സാംസ്‌കാരിക പരിപാടികളോടെ കാരംസ് ഡൗണ്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ശോഭായാത്ര ശിവ വിഷ്ണു ക്ഷേത്രം പ്രസിഡന്റ് സബന്ദര്‍ ഉദ്ഘാടനം ചെയ്യും. റോയല്‍ മെല്‍ബണ്‍ ആശുപത്രി ഡോക്ടര്‍ വെങ്കിട് പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രസാദവിതരണവും കുട്ടികള്‍ക്കുള്ള പുരാണകഥകളുടെ പുസ്തകവിതരണവും നടക്കും. മെല്‍ബണ്‍ ബാലഗോകുലം, കേരള ഹിന്ദു മെല്‍ബണ്‍ സൊസൈറ്റി, ഹിന്ദു സേവ സംഘം എന്നിവര്‍ സംയുക്തമായാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു സൊസൈറ്റി വിക്ടോറിയ എന്നിവരുടെ പിന്തുണയും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.