കടുത്തുരുത്തി: പട്ടാപ്പകല്‍ ഹോട്ടല്‍ ഉടമയെ കബളിപ്പിച്ചതായിപരാതി. മുട്ടുചിറ സെന്റര്‍ ഹോട്ടല്‍ ഉടമയായ ബാബുവാണ് കബളിക്കപ്പെട്ടതായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുട്ടുചിറ പലചരക്ക് മൊത്ത വ്യപരിയാണെന്ന വ്യാജേന ബാബുവിനെ പരിചയപ്പെട്ടയാള്‍ രണ്ട്ചാക്ക് പഞ്ചസാര നല്‍കാമെന്ന് വാക്കു നല്കി 5000 രുപയുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സം‘വം. ബാബുവിന്റെ ഹോട്ടലിലെത്തിയ അപരിചിതന് പലചരക്ക് വ്യപരിയായ തന്റെ വണ്ടി കേടായിപ്പോയെന്നും വണ്ടി നന്നാക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് രണ്ടചാക്ക് പഞ്ചസാര നല്‍കാമെന്ന വാക്കിന്മേല് 5000 രുപ വാങ്ങിയത്. പണവുമായി ഹോട്ടല്‍ ജീവനക്കാരനെയും കുട്ടിപ്പോയയാള് ജോലിക്കാരനെ കബളിപ്പിച്ച് പണവുമായി മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ബാബു തന്റെ ഹോട്ടലിലെ സിസിടിവി ക്യാമറ പരിശോധിച്ച് തട്ടിപ്പ് നടത്തിയ ആളുടെ ഫോട്ടോ സഹിതം കടുത്തുരുത്തിപോലിസില് പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: