സുദര്‍ശനക്രിയ കാലഘട്ടത്തിന് അനിവാര്യം: ശ്രീശ്രീ രവിശങ്കര്‍

Wednesday 17 August 2016 11:09 pm IST

കൊച്ചി: ആത്മീയതക്കൊപ്പം സുദര്‍ശനക്രിയ എന്ന ശ്വസനപ്രക്രിയ കാലഘട്ടത്തിന് അനിവാര്യമാണെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ വ്യക്തമാക്കി. 'ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസ്വഭാവത്തിനും അശാന്തിക്കും മൂല്യച്യുതിക്കും പുറമെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗത്തിന്റെ കാര്യത്തിലും ആത്മഹത്യാ പ്രവണതയുടെ കാര്യത്തിലും കേരളം മുന്നിലാണ്. ആത്മീയതക്കൊപ്പം സുദര്‍ശനക്രിയ എന്ന ശ്വസനപ്രക്രിയ കാലഘട്ടത്തിന് അനിവാര്യമായ പരിഹാരമാര്‍ഗമാവുന്നത് ഈ സാഹചര്യത്തിലാണെന്ന് ശ്രീശ്രീ പറഞ്ഞു. ഭാരതത്തിലെ തിരഞ്ഞെടുത്ത രണ്ടായിരത്തിലധികം ആര്‍ട്ട് ഓഫ് ഓഫ് ലിവിംഗ് കേന്ദ്രങ്ങള്‍ മുഖേന ആഗസ്ത് 19 മുതല്‍ 21 വരെ നടക്കുന്ന ഹാപ്പിനെസ്സ് പ്രോഗ്രാമിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സുദര്‍ശന ക്രിയ അനുഭവിക്കാന്‍ അവസരമൊരുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 3000ത്തിലധികം പേര്‍ ബാംഗ്ലൂര്‍ ആശ്രമത്തില്‍ ശ്രീശ്രീയുടെ സാന്നിധ്യത്തില്‍ അന്നേദിവസങ്ങളില്‍ സുദര്‍ശനക്രിയ നടത്തും. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന സുദര്‍ശന ക്രിയ കഴിഞ്ഞ 35 വര്‍ഷത്തിലധികമായി ഒട്ടേറെ ലോകരാജ്യങ്ങളില്‍ ജാതിമത വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണെന്ന് സംസ്ഥാന മീഡിയാ കോഓര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.