ന്യൂദല്‍ഹി: ബിജെപി ദല്‍ഹിയില്‍ നിര്‍മ്മിക്കുന്ന പുതിയ കേന്ദ്രകമ്മറ്റി ഓഫീസിന്റെ ഭൂമിപൂജ ഇന്ന് നടക്കും. ദീനദയാല്‍ ഉപാധ്യായ മാര്‍ഗ്ഗിലെ പോക്കറ്റ് 6 ഇയിലാണ് നിര്‍ദ്ദിഷ്ട ഓഫീസ് നിര്‍മ്മിക്കുന്നത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ജോഷി, വെങ്കയ്യനായിഡു, രാജ്നാഥ്സിങ്, നിതിന്‍ ഗഡ്ക്കരി എന്നിവര്‍ പങ്കെടുക്കും. രാവിലെ 9മണിക്കാണ് ഭൂമിപൂജ ചടങ്ങുകള്‍ നടക്കുന്നത്. രാജ്യമെങ്ങും ബിജെപി ഓഫീസുകള്‍ നിര്‍മ്മിക്കുന്ന ചുമതലയുള്ള ബിജെപി ദേശീയ സെല്‍ കോര്‍ഡിനേറ്റര്‍ അരവിന്ദ് മേനോന് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കും. 2019ന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
70 മുറികളും രണ്ട് വലിയ കോണ്‍ഫറന്‍സ് ഹാളുകളും ഇരുനൂറ് കാറുകളുടെ പാര്‍ക്കിംഗ് ഏരിയയും ഡിജിറ്റല്‍ ലൈബ്രറിയും പുതിയ ഓഫീസിലുണ്ടാകും. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപിക്കും കോണ്‍ഗ്രസിനും പുതിയ ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിനായി ദല്‍ഹിയില്‍ ഭൂമി അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: