ഓണാഘോഷം: എക്‌സൈസ് വകുപ്പ് പ്രവര്‍ത്തനം ശക്തമാക്കി

Wednesday 17 August 2016 11:42 pm IST

തിരുവനന്തപുരം: ജില്ലയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത്, വില്‍പന, ഉല്‍പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. സപ്തംബര്‍ 18 വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ബാര്‍ ഹോട്ടലുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രതേ്യക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ കൂടിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പെട്രോളിങും ശക്തമാക്കി. വ്യാജമദ്യ ഉത്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈന്‍, അരിഷ്ടം നിര്‍മാണം, വിതരണം, ബേക്കറികള്‍, മറ്റ് സ്ഥാപനങ്ങള്‍ വഴിയുള്ള അനധികൃത വൈന്‍ വില്‍പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ വില്‍പന സംബന്ധിച്ചും വിവരങ്ങള്‍ കണ്‍ട്രോള്‍റൂമുകളിലും ഉന്നത ഉദേ്യാഗസ്ഥരേയും അറിയിക്കാം. ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍ റൂം (ടോള്‍ ഫ്രീ നമ്പര്‍: 18004251727): 0471 2473149, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം: 0471 2312418, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം: 0471 2348447, നെയ്യാറ്റിന്‍കര: 0471 2222380, നെടുമങ്ങാട്: 0472 2802227, ആറ്റിങ്ങല്‍: 0470 2622386, എക്‌സൈസ് ചെക്ക്‌പോസ്റ്റ് അമരവിള: 0471 2221776. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം 9447178053, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം 0471 2312418, 9496002861, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം: 9400069403, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം: 9400069413, കഴക്കൂട്ടം: 9400069414, നെയ്യാറ്റിന്‍കര: 9400069409, നെയ്യാറ്റിന്‍കര: 9400069415, അമരവിള: 9400069416, തിരുപുറം: 9400069417, കാട്ടാക്കട: 9400069418, ആറ്റിങ്ങല്‍: 9400069407, ചിറയിന്‍കീഴ്: 9400069423, വര്‍ക്കല: 9400069424, കിളിമാനൂര്‍: 9400069422, നെടുമങ്ങാട്: 9400069405, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്: 9400069420, വാമനപുരം: 9400069421, ആര്യനാട്: 9400069419, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചെക്ക്‌പോസ്റ്റ്, അമരവിള: 9400069411.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.