ആലപ്പോ: സിറിയയിലെ ഐഎസ് ഭീകരർക്ക് കനത്ത തിരിച്ചടി. ബുധനാഴ്ച റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 150 ഓളം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഭീകരരുടെ രണ്ടു താവളങ്ങള്‍ക്കു നേരെയാണ് വ്യോമാക്രമണം നടന്നത്. സുഖോയ്-34 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. സിറിയയിലെ ഐഎസ് മേഖലകളില്‍ ഇറാന്റെ പിന്തുണയോടെയാണ് റഷ്യ വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: