വടകര: ചായക്കടയില്‍ നടത്തിയ പുസ്തകപ്രകാശനം ശ്രദ്ധേയമായി. കാര്‍ട്ടൂണിസ്റ്റ് എംഎം. അജയകുമാറിന്റെ തെരഞ്ഞെടുത്ത കാര്ട്ടൂണുകള് എന്ന പുസ്തക ത്തിന്റെ പ്രകാശനമാണ് ചായക്കടയില്‍ നടത്തിയത്. മുക്കാളിയിലെ കുഞ്ഞിക്കണ്ണന്റെ ചായക്കടയിലാണ് പ്രകാശനം നടന്നത്. ചായക്കടക്കാരന് കുഞ്ഞിക്കണ്ണന് നാദാപുരം റോഡ് കെ.ടി. ബസാറിലെ ക്ഷീര കര്ഷകന് തേവര്കുന്നുമ്മല് കൃഷ് ണകുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് എം. അജയകുമാറിന്റെ തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ സമാഹാരത്തിലെ കാര്ട്ടൂണുകള്. ചടങ്ങില്‍ അഡ്വ. പി. കെ. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഭാരത ദേശം പത്രാധിപര്‍ എ. ഗംഗാധരന്, ആര്‍ട്ടിസ്റ്റ് ഓമന, എം.ജി. രഞ്ജിത്ത് എന്നിവര്‍ സം സാരിച്ചു. അശോക് കുമാര്‍ സ്വാഗതവും, എം. അജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: