ട്രാഫിക് പരിഷ്‌കരണം: അപാകതകള്‍ തിരുത്തണം -ബി.ജെ.പി.

Thursday 18 August 2016 5:23 pm IST

മുക്കം: മുക്കത്ത് നടപ്പാക്കിയ അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണത്തിലെ അപാകതകള്‍ തിരുത്തണമെന്നും പൊതുജനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും ഭക്തരുടെയും ക്ലേശങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ബിജെപി കാരശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തൃക്കുടമണ്ണ ക്ഷേത്രത്തിലേക്ക് ഓര്‍ഫനേജ് റോഡ് വഴി വാഹനത്തില്‍ വരുന്ന ഭക്തര്‍ പി.സി.റോഡു ചുറ്റി അഭിലാഷ് ജങ്ഷനിലൂടെ കടന്ന് അമ്പലത്തില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരികയാണ്. ബസ് സ്റ്റോപ്പുകളുടെ മാറ്റം പി.സി.റോഡിലെ കച്ചവടക്കാര്‍ക്ക് വ്യാപാരം കുറയാന്‍ ഇടയാക്കുന്നുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനാനുമതിയില്ല. സത്യന്‍ കെ മഛത്തില്‍ അദ്ധ്യക്ഷത വഹിച്ചു ഷിജു മണ്ണാറക്കണ്ടി, മോഹനന്‍കീഴ്പത്തിനൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.