കൊല്ലം: കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ പവിത്രേശ്വരം പഞ്ചായത്തില്‍ കര്‍ഷക ദിനത്തില്‍ ജൈവകൃഷിക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തകര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സുഭാഷ് പട്ടാഴി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബൈജു ചെറുപൊയ്ക പച്ചക്കറിതൈ നട്ട് ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് തരിശുഭൂമി വെറുതെ കിടക്കുമ്പോഴാണ് 11 ലക്ഷം രൂപ ചിലവിട്ട് പാതയോര കൃഷിയുടെ മറവില്‍ ധൂര്‍ത്തും നടത്തുന്നതെന്നും കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തിലെയും തരിശുഭൂമി ഏറ്റെടുത്ത് ജൈവകൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മധു വട്ടവിള, ഹരീഷ്, വെട്ടിക്കവല സന്തോഷ്, ചന്ദ്രശേഖരന്‍പിള്ള, മൈലംകുളം ഹരി, ജൈവകര്ഷകന് ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: