താട്ടപ്പള്ളി: ഇന്‍സുലേറ്റഡ് വാനുകള്‍ കൂട്ടിയിടിച്ചു മറിഞ്ഞു. ഒഴിവായത് വന്‍ദുരന്തം, ഒരാള്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് വടക്കുവശം ഗുരുമന്ദിരത്തിനു സമീപമായിരുന്നു അപകടം.
അരൂരില്‍ നിന്ന് തോട്ടപ്പള്ളി ഹാര്‍ബറിലേക്ക് വന്ന ഇന്‍സുലേറ്റഡ് വാന്‍ തിരിക്കുന്നതിനിടെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മത്സ്യം കയറ്റിപ്പോയ ഇന്‍സുലേറ്റഡ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇടിയേറ്റ വാന്‍ തലകീഴായി മറിയുകയായിരുന്നു.
ഇതിന്റെ ഡ്രൈവര്‍ അരൂര്‍ കാനാട്ട് റോയി (46)ക്ക് കാലിന് സാരമായി പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് ഫയര്‍ ഫോഴ്സും അമ്പലപ്പുഴയില്‍ നിന്ന് പോലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് രണ്ടു ലോറികളും നീക്കംചെയ്തശേഷമാണ് ദേശീയ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇടിച്ച വാനില്‍ ഉണ്ടായിരുന്ന മൂന്നുപേരും പരിക്കളില്ലാതെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: