കണ്ണൂരില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Monday 5 March 2012 1:06 pm IST

കണ്ണൂര്‍: മയ്യിലിനടുത്ത്‌ നാറാത്ത്‌ വര്‍ക്ക്‌ ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസുകള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ജെ.വി.എസ്‌, സഫാരി എന്നീ ബസുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചു വരുന്നു. സ്വകാര്യ ബസുകള്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്ന സാഹചര്യത്തിലാണു പണിമുടക്കു നടത്താന്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ബസുകള്‍ക്കു നേരെയുള്ള ആക്രമണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണെന്നു ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു. എ.ഡി.എം വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമാണെന്നതിന്റെ തെളിവാണ് ഇന്നലത്തെ സംഭവമെന്നും അദ്ദേഹം ആരോപിച്ചു. കമ്പിലില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബസുകള്‍ക്കു നേരേ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചു ബുധനാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എ.ഡി.എം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലെ തീരുമാനം പ്രകാരം സമരത്തില്‍ നിന്നു ബസ് ഉടമകള്‍ പിന്മാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.