ഉദയംപേരൂരില്‍ യുഡിഎഫ് ഹര്‍ത്താല്‍ ഭാഗികം

Thursday 18 August 2016 9:53 pm IST

തൃപ്പൂണിത്തുറ: കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഉദയംപേരൂരില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗീകം. കടകള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങി. സ്വാകര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കെഎസ്ആര്‍ടിസി ചില സ്ഥലങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പഞ്ചായത്ത് ഓഫീസിനു സമീപം കാത്തിരിപ്പ് കേന്ദ്രത്തിനായി സംഭാവന ആവശ്യപ്പെട്ട് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐക്കാര്‍ കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, മണ്ഡലം പ്രസിഡന്റ് ജുവന്‍ ജോണ്‍, സാജു പൊങ്ങലായി, പി.എസ്. ജയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുകാര്‍ നടക്കാവ് റോഡ് ഉപരോധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.