കൊച്ചി: ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് മദ്യം ഓണ്‍ലൈന്‍വഴി മാര്‍ക്കറ്റ് ചെയ്യുവാനും കേരളത്തെ മദ്യത്തില്‍ മുക്കുവാനുമുള്ള ശ്രമമാണ് നടത്തുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഭസിത്കുമാര്‍. ഹൈക്കോടതി ജംഗ്ഷനിലെ മദ്യവില്‍പ്പന ശാലയിലേക്ക് യുവമോര്‍ച്ച ജില്ലാകമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുവാനാവശ്യമായ ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ അത്തം മുതല്‍ ചതയം വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍്ച്ച സമരം സംഘടിപ്പിച്ചിരുന്നു. ഇത്തവണയും സമരവുമായ് രംഗത്തുവരും എന്ന് കണ്ടാണ് ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങുവാന്‍ കണ്‍സ്യൂമര്‍ ഫെഡ് തയ്യാറാവുന്നത്. പ്രതിഷേധമാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എച്ച്. ശൈലേഷ് കുമാര്‍, ആര്. അരവിന്ദ്, ജില്ലാ ഭാരവാഹികളായ സലീഷ് ചെമ്മണ്ടൂര്‍ , പി.എസ്. സ്വദേശ്, നിഥിന്.പി.പി, അനില്‍ ഇടപ്പള്ളി, അഭിമന്യു, ശ്രീക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: