കണ്ണൂര്‍: സൗപര്‍ണിക മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് മല്‍സരം സംഘടിപ്പിച്ചു. ആര്‍ട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു. പി.ഇന്ദിര അധ്യക്ഷത വഹിച്ചു. കലാമണ്ഡലം വനജ, സജീവന് കാവുങ്കര, ഷില്‍ജ വിശ്വനാഥ്, സൗമ്യ മട്ടന്നൂര്‍, കവിയൂര്‍ രാഘവന്, ബിജു എന്നിവര്‍ പ്രസംഗിച്ചു. മല്‍സരത്തില്‍ സുമിത്ര രവീന്ദ്രന് ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് വീണ നാരായണന്, രജീഷ് അഞ്ചരക്കണ്ടി രണ്ടും സംഗീത് ഷാജി കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. മാപ്പിളപ്പാട്ട് ഗായകന് കണ്ണൂര്‍ ഷാഫി സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: