കണ്ണൂര്‍: കണ്ണൂക്കര മാണിക്കക്കാവിനു സമീപം സ്ഥാപിച്ച ബിജെപിയുടെ സ്തൂപവും കൊടിമരവും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. കൊടിമരം തകര്‍ത്ത് കൊടിനശിപ്പിച്ച സംഘം സമീപത്ത് നിര്‍മ്മിച്ച താമര ആലേഖനം ചെയ്ത സ്തൂപം പിഴുതെറിയുകയും ചെയ്തു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി അക്രമങ്ങള്‍ ഉണ്ടാക്കാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് സ്തൂപവും കൊടിമരവും തകര്‍ത്ത സംഭവമെന്ന് ബിജെപി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസില്‍ പരാതി നല്കി.
അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, എം.ദിനേശന്, ടി.പി.റോഷിന്, റിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: