ഇരിട്ടി: ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരംഗ യാത്രയുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ദീപ പ്രയാണവും ബൈക്ക് റാലിയും നടന്നു. കീഴൂര്‍ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച ദീപ പ്രയാണവും ബൈക്ക് റാലിയും ഇരിട്ടി നഗരം ചുറ്റി മാരാര്‍ജി മന്ദിരത്തിനു മുന്നില്‍ സമാപിച്ചു.
കീഴൂര്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന് മാസ്റ്റര്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.രഘു, മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ.കരുണാകരന്, ബിജെപി ജില്ലാകമ്മിറ്റി അംഗം പി.സജിത്ത്, മനോഹരന് വയോറ, പി.വി.അജയകുമാര്‍ നടുവനാട്, കെ.ജയപ്രകാശ്, കെ.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: