പനക്കച്ചിറ (മുണ്ടക്കയം): കാര്‍ മുപ്പത് അടി താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.
വ്യാഴാഴ്ച രാവിലെ 10.20 ഓടെ പാറമടയ്ക്ക് സമീപമാണ് അപകടം നടന്നത്. കോരുത്തോട്ടില്‍ നിന്നും മുണ്ടക്കയത്തേയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിയുകയും റോഡിന് താഴെയുണ്ടായിരുന്ന വീടിന്റെ മുകളിലേയ്ക്ക് പതിച്ച ശേഷം വീണ്ടും മറിഞ്ഞ് സമീപത്തെ കിണറിനരികില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു.
അപകടത്തില്‍ വടക്കേപറമ്പില്‍ പരേതനായ സജികുമാറിന്റെ വീട് ഭാഗീകമായി തകര്‍ന്നു. പള്ളിപടി പൗവ്വത്ത് റിജോയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ നിസാര പരുക്കുകളോടെ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. സജികുമാറിന്റെ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം വഴിമാറി. കാര്‍ വീടിനു മുകളിലേയ്ക്ക് പതിച്ച ശേഷം വീണ്ടും മറിഞ്ഞ് വീടിന് പിന്നിലെ കിണറിനും ആറടി താഴ്ച്ചയുള്ള ജല സംഭരണിക്കും ഇടയിലേയ്ക്കാണ് പതിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ വാഹനത്തില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: