തിരുനെല്ലി/കല്‍പ്പറ്റ: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ബുധനാഴ്ച്ച രാത്രി ഒമ്പതോടെ തിരുനെല്ലി അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം പെനവാലി കൂപ്പിലാണ് സംഭവം. 15 വയസ്സുള്ള കൊമ്പനാനയാണ് ചരിഞ്ഞത്.
തേക്ക് മരം തള്ളിയിട്ട് ഇതിന്റെ തൊലി ഭക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരം എച്ച്ടി ലൈനില്‍ തട്ടിയാണ് കാട്ടാനക്ക് ജീവന് നഷ്ടമായത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ നജ്ബത്ത് ആമീന്‍, തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് ഡെപ്യുട്ടി റെയ്ഞ്ചര്‍ സുധാകരന്, അപ്പപാറ ഡെപ്യുട്ടി റെയ്ഞ്ചര്‍ അരുണേഷ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബത്തേരി വെറ്ററിനറി സര്ജന് പോസ്റ്റ്മോര്‍ട്ടം നടത്തി.
കെഎസ്ഇബി ഇന്‍സ്പെക്ടര്‍ അനീഷ്, അസിസ്റ്റ്ന്റ് എഞ്ചിനീയര്‍ കെ. രാജന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടികളെടുത്തു.
സംഭവത്തെതുടര്‍ന്ന് ബുധനാഴ്ച്ച രാത്രി മുതല്‍ വ്യാഴാഴ്ച്ച നാല് മണി വരെ വൈദ്യുതി ബന്ധം വിഛേദ്ദിക്കപ്പെട്ടിരുന്നു.ബേഗൂര്‍ റെയ്ഞ്ചില്‍ ഇതിനും മുമ്പും കാട്ടാന വൈദ്യുത ലൈനില്‍ തട്ടി ചരിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: