കണ്ണൂര്‍: 2016-17 വര്‍ഷത്തിലെ പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മികവിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പദ്ധതികളും നിശ്ചിത ഫോര്‍മാറ്റില്‍ ഡാറ്റാ എന്‍ട്രി നടത്തി മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷം 22ന് മുമ്പായി പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗം വാര്‍ഷിക പദ്ധതികള്‍ അംഗീകാരത്തിനായി പരിഗണിക്കും.
സുലേഖ സോഫ്റ്റ്വെയറില് പദ്ധതികള്‍ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്കി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ടി.റംല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് എം.കെ, പ്ലാന്‍ കോഡിനേറ്റര്‍ കെ.വി.ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: