കണ്ണൂര്‍: കേരളഗാന്ധി സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്വീറ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ ഗാന്ധി സാഹിത്യ ചര്‍ച്ച നടത്തി. മാതൃകാ അധ്യാപകനായ കെ.പത്മനാഭന് മാസ്റ്റര്‍ ഗുരുശ്രേഷ്ഠ പുരസ്കാരം സമര്‍പ്പിച്ചു.
അക്ഷരഗുരു കവിയൂര്‍ രാഘവന് അധ്യക്ഷത വഹിച്ചു. സിനിമാതാരം കെ.സി.ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി ചിന്തകള്‍ എന്ന വിഷയം നോവലിസ്റ്റ് അബ്ദുള്‍ റസാക്ക് നീലേശ്വരം അവതരിപ്പിച്ചു. നോവലിസ്റ്റ് എം.സരോജനി ടീച്ചര്‍, കഥാകൃത്ത് രാഘവന് പാലയാട് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: