തളിപ്പറമ്പ്: ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി-ജന്മാഷ്ടമിയോടനുബന്ധിച്ച് നാളെ വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി എന്‍.വി.പ്രജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ ജില്ലാ പ്രസിഡണ്ട് സുരേഷ് വയക്കര അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ ജില്ലാ സേവാ പ്രമുഖ് ശങ്കരന് പുന്നാട് മുഖ്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: