മട്ടന്നൂര്‍: വൃക്കസംബന്ധമായി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് മട്ടന്നൂര്‍ യൂണിവേഴ്സല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹായം. ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കീഴല്ലൂര്‍ കുറഅരിക്കരയിലെ സി.എം.വിനോദ്കുമാറിന്റെയും പുന്നാട്ടെ കെ.പ്രേമരാജന്റെയും ചികിത്സാ സഹായനിധിയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും പണം സ്വരൂപിച്ചത്. കോളേജില്‍ നടന്ന ചടങ്ങില്‍ സി.എം.വിനോദ്കുമാര്‍ സഹായനിധി കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജനും, കെ.പ്രേമരാജന്‍ സഹായ നിധി ദാമോദരന്‍ കാളാശ്ശേരിയും ഏറ്റുവാങ്ങി. യൂണിവേഴ്സല്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ കെ.ശശീന്ദ്രന്, പ്രിന്‍സിപ്പാള്‍ കെ.കെ.സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: