പുല്ലുമേട് ദുരന്തത്തിന് ഇടയാക്കിയത് വാഹനങ്ങളുടെ പാര്‍ക്കിങ് : ഹൈക്കോടതി

Wednesday 6 July 2011 7:29 pm IST

കൊച്ചി: കാനന പാതയില്‍ അനധികൃതമായി വാഹനങ്ങള്‍ പ്രവേശിച്ചതാണ് പുല്ലുമേട് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള വാഹനഗതാഗതം കോടതി നിരോധിച്ചു. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വാഹനഗതാഗതം വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്കും പ്രകൃതിക്കും ദോഷമുണ്ടാക്കുമെന്നു കോടതി നിരീക്ഷിച്ചു. സംരക്ഷിത വന മേഖലയായ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണു മേഖലയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇനി മുതല്‍ വനംവകുപ്പിന്റെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മാത്രമെ ഇതുവഴി പ്രവേശനമുണ്ടാകൂ. ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.