കൊച്ചി: ആറ്റുകാല്‍ പൊങ്കാല ജനങ്ങള്‍ക്കു യാത്രാ ക്ലേശമുണ്ടാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണു നിലപാട് അറിയിച്ചത്. ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.
പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ച കോടതി ഉത്തരവു പാലിക്കുന്നില്ലെന്ന് ആരോപിച്ചു കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥന്സമര്പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ചാണു കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: